എം.ടി.മധുസൂദനൻ,
തൃച്ചംബരം UPS
വീട്ടുകാര്‍ കൈയൊഴിമ്പോള്‍ അദ്ധ്യാപകരെത്തേടിയെത്താറുള്ള വളരെയേറെ 'കുട്ടിപ്രീതി' നേടിയ അത്തരം ഒരു കുസൃതിച്ചോദ്യമിതാ -- ” 3സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ഹോട്ടലില്‍ മുറിയെടുത്തു. അതിന്റെ വാടക നല്‍കാനായി അവര്‍ 10 രൂപ വീതം ( ആകെ 30 രൂപ ) ബെയററെ ഏല്‍പ്പിച്ചു. മേനേജര്‍ ഇത് സ്വീകരിച്ച് 5 രൂപ ബെയറര്‍ക്ക് തിരികെ നല്‍കി. ബെയറര്‍ 5 രൂപയില്‍ നിന്ന് 2 രൂപ രഹസ്യമായി കീശയിലാക്കി; ബാക്കി 3രൂപ 3 പേര്‍ക്ക് തുല്യമായി വീതിച്ചു നല്‍കി. 10 രൂപ കൊടുത്തവര്‍ക്ക് 1 രൂപ വീതം തിരിച്ചുകിട്ടി. ആകെ വാടക 3 x 9 = 27 രൂപ. ബെയറര്‍ എടുത്തത് 2രൂപ. അപ്പോള്‍ ആകെ 29 രൂപയല്ലേ ആകുന്നുള്ളൂ? ബാക്കി 1രൂപയെവിടെ? “ കുട്ടികളുടെ ഈ ചോദ്യം ആദ്യമായി ശ്രദ്ധിക്കുന്നവര്‍ ഇതിനുള്ള നല്ല മറുപടി കണ്ടെത്താൻ ശ്രമിച്ചശേഷം ബാക്കി ഭാഗം വായിച്ചാല്‍ നല്ലത്. 'പ്രശ്നം അനുഭവപ്പെടുക' എന്ന ഘട്ടത്തിലൂടെയും മറ്റും കടന്നുപോകാൻ ഇത് സഹായിക്കും.
ബുദ്ധിയെ വട്ടംകറക്കുന്ന ചോദ്യശരമായിട്ടണ് പലര്‍ക്കും ഇത് അനുഭവപ്പെടുക. എങ്കിലും ഈ 'കുട്ടിപ്രശ്നം' സ്വന്തം അഭിമാനപ്രശ്നമായതിനാല്‍ തിരിച്ചൊരു കൂട്ടലും നടത്തി അതും ഇതും കൂട്ടിയാല്‍ 30 രൂപ ആയില്ലേ എന്നമട്ടില്‍ മറുപടിയും പറഞ്ഞ് തടിതപ്പുകയാണ് പലരും പതിവ്. എന്നാല്‍ ചോദ്യം 'ശ്രദ്ധയോടെ ശ്രദ്ധിക്കുന്ന ' ഒരു മിടുക്കനെ സംബന്ധിച്ച് ഇത് അവന്റെ ചോദ്യത്തിനുള്ള ഉത്തരമല്ലാത്തതിനാല്‍ മറുപടി കിട്ടിയാലും പൂര്‍ണ്ണതൃപ്തി വരില്ല. അതിനാല്‍ ശ്രദ്ധാലുക്കള്‍ക്കു വേണ്ടി ഈ പ്രശ്നം അല്പമൊന്ന് വിശകലനം ചെയ്യാം. കൂടുതല്‍ കണ്ടെത്തലുകള്‍ സ്വയം നടത്താൻ ശ്രമിക്കുമ്പോഴല്ലേ അറിവിലൂടെ അവനവനിലും വികസനം സാദ്ധ്യമാകൂ. മാത്രമല്ല നല്ല വിദ്യാര്‍ത്ഥിക്ക് പ്രശ്നങ്ങള്‍ പലപ്പോഴും പൂര്‍ണ്ണത തേടിപ്പോകാനുള്ള ചവിട്ടുപടികള്‍ കൂടിയാണല്ലോ.
ഗണിത ചിന്ത: മിഥ്യയിലെ സത്യമോ സത്യത്തിലെ മിഥ്യയോ, അതോ... അവസാന ഭാഗം...click here