വാര്‍ത്തകള്‍

തളിപ്പറമ്പ നോര്ത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചപ്പാരപ്പടവു ഹയര് സെക്കണ്ടറി സ്കൂളിൽ 22.7.2015 ബുധനാഴ്ച പ്രശസ്ത കലാകാരന ശ്രീ. മുഹമ്മദ്‌ പേരാമ്പ്ര നിർവ്വഹിക്കും.... വിശ്വസ്ത നായ ബില്ലു...എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു...കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ആമുഖം

എല്ലാവിധ കാറ്റഗറി ചിന്തകള്‍ക്കും അതീതമയി അധ്യാപകര്‍ക്ക് ഒറ്റ സംഘടന എന്ന സ്വപ്ന സാക്ഷാത്ക്കാരമാണ് കെ എസ് ടി എ എന്ന ഈ മഹാ പ്രസ്ഥാനം.
                          സര്‍ക്കാര്‍ മേഖലയിലെ  പ്രൈമറി അധ്യാപകരുടെ സംഘമായ കെ ജി പി ടി എ ,ഗ്രാജുവേറ്റ് അധ്യാപകരുടെ സംഘടനയായ ഡി ജി ടി എ, ഭാഷാധ്യാപകരുടെ  സംഘടനയായ കെ എസ് എസ് ബി എസ് എന്നിവ സംയോജിച് രൂപികരിച്ച കെ ജി ടി എ യും 1973 ലെ ഐതിഹാസികമായ സമരത്തിന്‍റെ തീജ്വാലകലില്  നിന്നും സ്വകാര്യ സ്കൂള്‍ അധ്യാപകരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ജന്മമെടുത്ത കെ പി ടി യുവും ഒന്ന് ചേര്‍ന്നാണ് 1991ഫെബ്രുവരി 14ന് കെ എസ് ടി എ പിറവിയെടുത്തത്. സമരചരിത്രങ്ങളുടെ പാതയില്‍   മഹത്തായ 20വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു കെ എസ് ടി എ!